mla-
എംഎൽഎയുടെ കരിയർ അക്കാദമി സൗജന്യ പിഎസ് സി കോച്ചിംഗ് അക്കാദമിയുടെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു

റാന്നി : എം.എൽ.എയുടെ കരിയർ അക്കാദമി സൗജന്യ പി.എസ് സി കോച്ചിംഗ് അക്കാദമിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .റാന്നിയിലെ ചെറുപ്പക്കാർക്ക് തൊഴിൽ പരീക്ഷകളിൽ മികവാർന്ന പരിശീലനം ഒരുക്കി പി എസ്സി, യുപിഎസ്സി, സിവിൽ സർവീസ്,ബാങ്ക്, റെയിൽവേ, കമ്പനി, പോർട്ട്, കോർപ്പറേഷൻ എന്നീ തൊഴിൽ മേഖലകളിലേക്ക് ജോലി ലഭിക്കുന്നതിന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. കരിയർ അക്കാദമിയുടെ ആദ്യ പരിശീലന പദ്ധതിയായ സൗജന്യ പി എസ് സി കോച്ചിംഗ് ആരംഭിച്ചു.എല്ലാ ആഴ്ചയിലും ബുധൻ,​ ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ പകൽ 12.30 വരെയാണ് പരിശീലനം. വാദി പെരുമ്പുഴയിൽ എൻ.എസ്എസ് റാന്നി താലൂക്ക് യൂണിയൻ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് പരിശീലനം നടക്കുക. കേരള പി.എസ്സി.യുടെ വിവിധ പരീക്ഷ എഴുതാൻ യോഗ്യരായ നിയോജകമണ്ഡലത്തിലെ യുവതീ യുവാക്കൾക്ക് സൗജന്യ പരിശീല പദ്ധതി പ്രയോജനപ്പെടുത്താം. ജില്ലാ പൊലീസ് ചീഫ് ആർ ആനന്ദ്, കുര്യാക്കോസ് മാർ ഇവാനിയോസ് , എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ വി ആർ രാധാകൃഷ്ണൻ, ബാംഗ്ലൂർ ക്രിസ്ത്യൻ കോളേജ് ചെയർമാൻ സുനീഷ് ജോസ്,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില , കരിയർ അക്കാദമി കോ ഓർഡിനേറ്റർ ബിബിൻ കല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.