dd
ഇന്ന് ഉദ്ഘാടനം നടക്കുന്ന ജനകീയാരോഗ്യകേന്ദ്രം നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ സന്ദർശിച്ചപ്പോൾ

പത്തനംതിട്ട : രണ്ട് പതിറ്റാണ്ടിലേറെയായി രണ്ടാം വാർഡിലെ പെരിങ്ങമലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജനകീയാരോഗ്യകേന്ദ്രം നഗരസഭയുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. അപര്യാപ്തതകളിൽ വീർപ്പുമുട്ടിയിരുന്ന ഹെൽത്ത് സെന്ററിന് ഇതോടെ കൂടുതൽ സൗകര്യം ലഭിക്കും. അഞ്ചക്കാലയിൽ ഹെൽത്ത് സെന്ററിനായി പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റുന്നത്. നഗരസഭയിലെ 1, 2 , 3, 4, 32 വാർഡുകളിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും. ആരോഗ്യ രംഗത്ത് നഗരസഭ നടത്തുന്ന മികച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത് എന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു. വാർഡ് കൗൺസിലർ പീ .കെ അനീഷ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ നഗരസഭാ ചെയർമാൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.