
അടൂർ. പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിലെ അക്ഷരസേനയുടെ നേതൃത്വത്തിൽ രക്തദാന വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനമഹത്വ ബോധവത്കരണ സെമിനാർ നടത്തി. 121 തവണ രക്തദാനം നടത്തിയ രക്തദാനസേന ചീഫ് കോഡിനേറ്റർ ഫസീല ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അക്ഷര സേനാംഗം മുഹമ്മദ് ഖൈസ് അദ്ധ്യക്ഷതവഹിച്ചു.പ്രമേഹ രോഗികളും രക്തദാനവും എന്ന വിഷയത്തിൽ ഡോ.ഷറഫുദീൻ ക്ലാസ് നയിച്ചു. എസ്. മീരാസാഹിബ്, സെക്രട്ടറി അൻവർ ഷാ, എസ് താജുദീൻ, ബിജു ജനാർദ്ദനൻ , റസൂൽ നൂറുമഹൽ, എൽ ഷിംന, ഷാന സുധീർ എന്നിവർ പ്രസംഗിച്ചു.