kerlothsavam
കടപ്ര ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മാത്യു റ്റി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവം സമാപിച്ചു. വർണ്ണശബളമായ ഘോഷയാത്രയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റോബിൻ പരുമല, ജിവിൻ പുളിമ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ഏബ്രഹാം, വിജി നൈനാൻ, പഞ്ചായത്ത്‌ അംഗങ്ങളായ സൂസമ്മ പൗലോസ്, രഞ്ജിത്ത് രാജൻ, വിമല ബെന്നി, മേഴ്സി ഏബ്രഹാം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, കുടുംബശ്രീ ചെയർപേഴ്സൺ വത്സലഗോപാലകൃഷ്ണൻ, ആസൂത്രണ സമിതി അംഗം ജോസ് വി ചെറി, ലൈല സാദിഖ്, മോഹൻ മത്തായി, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.