shed
വൈക്കത്തില്ലം ജംഗ്‌ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലം ജംഗ്ഷനിൽ ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചു നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജിജോ ചെറിയാൻ, പ്രീതിമോൾ, ഗ്രേസി അലക്സാണ്ടർ, വൈശാഖ് പി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, യു.ഡി.എഫ് ചെയർമാൻ വർഗ്ഗീസ് മാമ്മൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, കെ.ജെ.മാത്യു, എ.പ്രദീപ് കുമാർ, അനിൽ സി. ഉഷസ്, ഉണ്ണികൃഷ്ണൻ നായർ, അഭിലാഷ് വെട്ടിക്കാടൻ, രൻജു വി.എസ് എന്നിവർ പ്രസംഗിച്ചു.