കൊല്ലകടവ് : ആറുമാസം പ്രായമായ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായുള്ള ഹാഫ് ബർത്ത് ഡേ ക്ലിനിക്ക് കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പ്പിറ്റിലിൽ ആരംഭിച്ചു. ആറുമാസം പൂർത്തിയാവുന്നമുറയ്ക്ക് സമീകൃത ആഹാരങ്ങൾ നൽകുന്നതിനെക്കുറിച്ചും കുഞ്ഞുങ്ങൾക്കാവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കാനും, കുഞ്ഞുങ്ങളുടെ വളർച്ചാ നാഴികകല്ലുകൾ ശരിയായ രീതിയിൽ കുഞ്ഞുങ്ങൾ നേടുന്നുണ്ടന്ന് ഉറപ്പ് വരുത്തുവാനു മായിട്ടുള്ളതാണ് ഹാഫ് ബർത്ത് ഡേ ക്ലിനിക്ക്. ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പ്പിറ്റൽ മെഡിക്കൽ ഡയറക്‌ടർ ഡോ.ദർശന പിള്ള കൈമൾ നിർവഹിച്ചു. ഇൻഡ്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരളാ ഘടകം ട്രഷറർ ഡോ. ബിനുകുട്ടൻ പി.വി., ഇൻഡ്യൻ അക്കാദമി ഓഫ് പീഡിയാട്രിക‌് പത്തനംതിട്ട പ്രസിഡന്റ് ഡോ.റെനി ഗീ വർഗീസ്, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ മാവേലിക്കര പ്രസിഡന്റ് ഡോ.അരുൺ ചെറിയാൻ മാമ്മൻ എന്നിവർ സംസാരിച്ചു. സഞ്ജീവനി നിയോനറ്റോളജിസ്റ്റ് ഡോ.ശാലിനി ശശിധരൻ, ഡയറ്റീഷ്യൻ സേതുലക്ഷ്‌മി നേഴ്‌സിംഗ് സൂപ്രണ്ട് മിനി പ്രഭാകുമാർ, പി ആർ. ഓ. ശ്യാം ആർ. കാർണവർ, ക്വാളിറ്റി മാനേജർ ശുഭ എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.-