പത്തനംതിട്ട : കോഴഞ്ചേരി താലൂക്കിൽ മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിർണ്ണയത്തിലുള്ള അപാകത പരിഹരിക്കുന്നതിന് വില്ലേജ് തലത്തിൽ 18ന് അദാലത്ത് സംഘടിപ്പിക്കും. അടൂർ ആർ.ഡി.ഒ യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മെഴുവേലി വില്ലേജിലെ ബ്ലോക്ക് 4,5 എന്നിവയുടെ അപേക്ഷകൾ സ്വീകരിക്കുന്നതിന് 6നും ബ്ലോക്ക് 7ലെ അപേക്ഷകൾ 7നും രാവിലെ 10.30 മുതൽ വൈകിട്ട് 5വരെ വില്ലേജിന്റെ സമീപത്തുള്ള ഇലവുംതിട്ട മോനോൻ സ്മാരക ഗ്രന്ഥശാല നടത്തും. കുളനട വില്ലേജിലെ ബ്ലോക്ക് 4.6 എന്നിവയുടെ അപേക്ഷകൾ 8ന് ബ്ലോക്ക് 5.7ലെ അപേക്ഷകൾ 9ന് രാവിലെ 10.30 മുതൽ വൈകിട്ട് 5വരെ കുളനട വില്ലേജ് ഓഫീസിൽ വച്ചും നടത്തുന്നതിനും തീരുമാനിച്ചിട്ടുള്ളതാണ്. അപേക്ഷയോടൊപ്പം ആധാരപ്പകർപ്പ്, നികുതി അടച്ചരസീത് , ഫെയർവാല്യ പകർപ്പ്, മുൻപ് അപേക്ഷകൾ കൊടുത്തിട്ടുണ്ടെങ്കിൽ ആതിന്റെ തെളിവുകൾ സഹിതം അദാലത്തിലേക്ക് അപേക്ഷകൾ നൽകേണ്ടതാണ്.