foundation
യു.ആർ.ഐ പീസ് സെന്റർ സംഘടിപ്പിച്ച വിശ്വശാന്തി ദിനാചരണം ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വിദ്യാർത്ഥികൾ മനുഷ്യത്വത്തിന്റെ പാഠങ്ങൾ പഠിച്ചു വളർന്ന് സമൂഹത്തിൽ നന്മയുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
യു.ആർ.ഐ പീസ് സെൻ്റർ ,എസ്‌.സി.എസ് സ്കൂൾ സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ് ,എൻ.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ജോൺ കെ.തോമസ് അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, പ്രോഗ്രാം കൺവീനർ ഏ.വി.ജോർജ്, ശ്രീനാഥ് കൃഷ്ണ, ലിസ എലിസബത്ത് മാത്യു, ബിന്ദുമേരി തോമസ് എന്നിവർ പ്രസംഗിച്ചു. നേഹ സനിൽ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പോസ്റ്റർ പ്രദർശനം നടത്തി.