vvgg
നിർണയ ലാബിലൂടെ പരിശോധന സുഗമമാക്കും : മന്ത്രി വീണാ ജോര്‍ജ്

ഏഴംകുളം: നിർണയ ലാബ് ശൃംഖലയിലൂടെ പൊതുജനങ്ങൾക്ക് രോഗപരിശോധന സുഗമമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആർദ്ര കേരളം പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്തിനെ ആദരിക്കുകയായിരുന്നു മന്ത്രി. ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് എൻക്യുഎഎസിൽ 96.5 എന്ന സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്‌കോർ ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് നേടാൻ കഴിഞ്ഞത് അഭിനന്ദാർഹമാണെന്നും ഗ്രാമപഞ്ചായത്ത്, ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്തമായുള്ള പ്രവർത്തനമാണ് പുരസ്‌കാരത്തിന് അർഹമാക്കിയതെന്നും വീണാ ജോർജ് പറഞ്ഞു. ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യപ്രവർത്തകരെ മന്ത്രി ആദരിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അദ്ധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ മോഹൻ,​ ബീനാ പ്രഭ,വിനോദ് തുണ്ടത്തിൽ, ആർ.തുളസീധരൻ പിള്ള, ബേബി ലീന, അഡ്വ.എ താജുദീൻ, രാധാമണി ഹരികുമാർ,ബാബു ജോൺ, രജിത ജയ്‌സൺ, എ.എസ് ഷെമിൻ, ബീനാ ജോർജ്, ആർ ശോഭ, അഡ്വ.ആർ. ജയൻ, ലിജി ഷാജി, പി.ലേഖ, രേഖാബാബു,പി.എസ് മുരളീധരൻ, കെ.പ്രസന്നകുമാർ, എസ്.സി ബോസ്, ജി രാധാകൃഷ്ണൻ, ഡോ.എൽ.അനിതാകുമാരി, ഡോ.എസ് ശ്രീകുമാർ, ഡോ.അംജിത്ത് രാജീവൻ, ഡോ.എസ് സുനിമോൾ, ഡോ.എ ബി രമാദേവി, ഡോ. പ്രീതാനായർ, രാഷ്ട്രീയ സി മോഹനൻ നായർ, തോമസ് മാത്യു, ഗോപികുട്ടൻ ആചാരി, ജയകൃഷ്ണൻ, അജി ചരുവിള, ശശികുമാർ, സുദർശനൻ, ജോൺകുട്ടി, നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.