ചെങ്ങന്നൂർ: സ്വച്ഛ് സർവേക്ഷൻ ക്യാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തിൽ ഗവ. വനിത ഐ.ടിഐ.യെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷക്കാലത്തെ ഹരിതപ്രോട്ടോക്കോൾ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ചെങ്ങന്നൂർ നഗരസഭ, ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ ചെങ്ങന്നൂർ ഗവ.വനിത ഐ.ടി.ഐ.യെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചത്. നഗരസഭ അദ്ധ്യക്ഷ അഡ്വ.ശോഭ വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. വാർഡ് കൗൺസിലർ മനു എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി ഹരിത ക്യാമ്പസ് സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ സജിമോൻ തോമസിന് കൈമാറി. യോഗത്തിൽ പ്രിൻസിപ്പൽ സജിമോൻ തോമസ്, സീനിയർ സൂപ്രണ്ട് ജി.ശ്രീകുമാർ, സി.നിഷ, രാധാകൃഷ്ണക്കുറുപ്പ്, പ്രസന്ന ശശി, ടി.ബി. രാജീവ്, ഡി.ധനേഷ് എന്നിവർ പ്രസംഗിച്ചു. സ്വച്ഛ് സർവേക്ഷൻ ക്യാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തിൽ നഗരസഭയും ഗവ.വനിത ഐ.ടി.ഐ.യും ചേർന്ന് സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടത്തി.