പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുനാളിന്റെ പന്തൽകാൽനാട്ട് കർമ്മം പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ് നിർവഹിച്ചു. നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടർ ഏബ്രഹാം, പരുമല സെമിനാരി അസി.മാനേജർമാരായ ഫാ. ജെ.മാത്തുക്കുട്ടി ഫാ.ഗീവർഗീസ് മാത്യു, പരുമല കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ, മനോജ് പി. ജോർജ്ജ് പന്നായികടവിൽ, ആശുപത്രി കൗൺസിൽ അംഗങ്ങളായ തോമസ് ജോൺ, അലക്‌സ് തോമസ് അരികുപുറം തുടങ്ങിയവർ പങ്കെടുത്തു.