
തിരുവൻവണ്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവൻവണ്ടൂർ യൂണിറ്റിന്റെ കുടുംബമേള ഇന്ന് നടക്കും. രാവിലെ 10ന് മഴുക്കീർ സെന്റ് മേരീസ് ക്നാനായ പള്ളി പാരീഷ് ഹാളിൽ ചേരുന്ന സമ്മേളനം കെ.എസ്എസ് പിയു സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എസ് വിജയൻ പിള്ള അദ്ധ്യക്ഷനാകും. 11.30 ന് വാർദ്ധക്യകാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠനക്ലാസ് ആയൂർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ: പ്രദീപ് കുമാർ നയിക്കും. ,ഉച്ചയ്ക്ക് 2 മുതൽ കലാപരിപാടികൾ .