vddd
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലകമ്മിയുടെ കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതി വിതരണോൽഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു.

പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലകമ്മിയുടെ സുരക്ഷ പദ്ധതി വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട പത്തനംതിട്ട പൂങ്കാവിൽ സോമന്റെ ഭാര്യക്ക് 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. ജില്ലാ പ്രസിഡന്റ് സജി കോശി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ജി.ജയപാൽ സുരക്ഷ പദ്ധതി വിവരണം നൽകി. നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. കെ. എച്ച്. ആർ.എ സംസ്ഥാന ട്രഷറിർ മുഹമ്മദ് ഷെരീഫ്, വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എം രാജ, ജില്ലാ സെക്രട്ടറി സെക്രട്ടറി ലിസി അനു, നിരീക്ഷകൻ റോയി ജെ, സുരക്ഷ, ദക്ഷിണ മേഖല കോ ഓർഡിനേറ്റർ അൻസാരി, സംസ്ഥാന കമ്മിറ്റി അംഗം എൻ കെ നന്ദകുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുനിത ബിജു, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് മാത്യു, ജില്ലാ ജോ. സെക്രട്ടറി നവാസ് കെ കെ, ജില്ലാ ട്രഷറർ രാജേഷ് ജി നായർ എന്നിവർ പ്രസംഗിച്ചു.