കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി സെൻട്രൽ ജംഗ്ഷനിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് . ഇന്നലെ രാവിലെ 8നായിരുന്നു അപകടം. സംസ്ഥാനപാതയിൽ ചൈനാമുക്ക് ഭാഗത്തുനിന്ന് വന്ന ബൈക്ക് ആനക്കൂട് ഭാഗത്തുനിന്നും പാമ്പു കടിയേറ്റ രോഗിയുമായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസുമായാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ തമിഴ്നാട് സ്വദേശി മഹാലിംഗംരാജു ( 52) നെ കോട്ടയം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.