
പത്തനംതിട്ട: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള കളരിപ്പയറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വി ബാബുരാജ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അഭിലാഷ് ജി. കുറുപ്പ്, ജില്ലാ സെക്രട്ടറി പ്രമോദ് ഗുരുക്കൾ, കെ വിൻസന്റ് ഗുരുക്കൾ, ജി .ഗിജിലാൽ ഗുരുക്കൾ, ദിനേശ് പരുത്തിയാനിക്കൽ, ജില്ലാ കാർഷിക വികസന ബാങ്ക് സെക്രട്ടറി പി ബിന്ദു, ബോർഡ് അംഗം കെ അനിൽ, എന്നിവർ സംസാരിച്ചു. വിജയികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അൽകുമാർ സമ്മാനദാനം നടത്തി.