മാടമൺ: കല്ലറപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ളാഹയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.വനം വകുപ്പ് ജീവനക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിനും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപനേരം ഗതാഗത തടസമുണ്ടായി. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.