പത്തനംതിട്ട: ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പന്തളം പെരുമ്പുളിക്കൽ ആദിയോഗി ആയോധന കളരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്.
സംസ്ഥാന സപോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കേരള കളരിപ്പയറ്റ് അസോസിയേഷനാണ് മത്സരങ്ങൾ നടത്തിയത്.
കഴിഞ്ഞ നാല് വർഷമായി ആദിയോഗി ആയോധന കളരി ഓവറോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളാണ്. പെരുമ്പുളിക്കൽ ഗിജിൻലാൽ ഗുരുക്കളാണ് പരിശീലിപ്പിക്കുന്നത്..