campaign
യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ സിഗ്നേച്ചർ ക്യാമ്പയിൻ ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : വോട്ട് കൊള്ളക്കെതിരെ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ്,യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്‌ കാഞ്ചന എം.കെ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആശിഷ് ഇളകുറ്റൂർ, ശ്രീജിത്ത്‌ തുളസിദാസ്, ശ്രീനാഥ് പി.പി, ജിനീഷ് തോമസ്, ജോഫിൻ ജേക്കബ്, ടോമിൻ ഇട്ടി, അഖിൽ, മോൻസി എന്നിവർ പ്രസംഗിച്ചു.