മാന്നാർ: എസ്.എൻ.ഡി.പി യോഗം കുട്ടമ്പേരൂർ 68-ാം ശാഖാ ഹാളിൽ നടന്ന യൂത്ത്മൂവ്മെന്റ് യൂണിയൻ നേതൃയോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അതിലൂടെ സാമ്പത്തിക ഭദ്രതക്കൊപ്പം സാമൂഹ്യ ഉന്നതിയും സാദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടുകൂടി 150 ചെറുകിട വ്യവസായ പദ്ധതികൾ മാന്നാർ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായിട്ടാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനും തുടങ്ങേണ്ട വ്യവസായങ്ങൾക്ക് സബ്സിഡിയോട് കൂടി ബാങ്ക് വായ്പകളും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുന്നതിനായി 19 ന് മാന്നാർ യൂണിയൻ ഹാളിൽ സംരംഭക സദസ് സംഘടിപ്പിക്കുന്നതെന്നും യൂണിയൻ കൺവീനർ പറഞ്ഞു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിധു വിവേക് അദ്ധ്യക്ഷയായി. മാന്നാർ യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രപ്രസാദ് അമൃത, വിഷ്ണുപ്രസാദ്, രാഹുൽ രമേശ്, സന്തോഷ് കാരാഴ്മ, വിജേഷ്,വിനീത് വിജയൻ, അമ്പിളി കുട്ടൻ, ബിനു ചാങ്ങയിൽ, ആതിര, സൂര്യാസുരേഷ്, സൂര്യ കിരൺ, അഖിൽ കുട്ടംമ്പേരൂർ, ബ്രിജേഷ് ഭദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിനുരാജ്.വി സ്വാഗതവും വൈസ് പ്രസിഡന്റ് മോജിഷ് മോഹൻ കൃതജ്ഞതയും പറഞ്ഞു.