പന്തളം: ഉള്ളന്നൂർ ഗ്രാമത്തിലെ മെഴുവേലി സാംസ്കാരിക നിലയത്തിന് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ. ജോൺ ബ്രിട്ടാസ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ് മോൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.സി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ആർ.അജയകുമാർ, പോൾ രാജൻ, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, സുരേഷ് കുമാർ, വിനീത അനിൽ, രജനി അശോകൻ, പി.ബി ഹർഷകുമാർ, ടി.വി സ്റ്റാലിൻ ,വി.ആർ സജികുമാർ, എ.സനൽകുമാർ, അശ്വതി വിനോജ് ,ആർ.റെജി എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സർഗ്സന്ധ്യ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമപ്രവർത്തകൻ പി.കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.