sangamam
sangamam

പന്തളം: ക്ഷത്രിയ ക്ഷേമ സഭ പന്തളം ശാഖാ വാർഷികവും കുടുംബ സംഗമവും മുതിർന്ന കുടുംബാംഗം ലീലാഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. രാഘവർമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സൂര്യകുമാർ വർമ മുഖ്യ പ്രഭാഷണം നടത്തി. ക്ഷത്രിയക്ഷേമസഭ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സുജാതാ വർമ, സെക്രട്ടറി രാധികാ വർമ, ദക്ഷിണ മേഖലാ സെക്രട്ടറി സഞ്ജയ് വർമ, യൂണിറ്റ് സെക്രട്ടറി ജ്യോതി വർമ, നോവലിസ്റ്റ് രവിവർമ തമ്പുരാൻ എന്നിവർ പ്രസംഗിച്ചു.