തിരുവല്ല : ഭാരതീയ മസ്ദൂർ സംഘം കടപ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പദയാത്ര മേഖലാ സെക്രട്ടറി രാജ്പ്രകാശ് വേണാട് ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കണ്ണൻ ജാഥ ക്യാപ്റ്റനായും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ ഓമനക്കുട്ടൻ മാനേജരായും സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിൽ ബി.എം.എസ് മേഖലയുടെ പ്രഭാരിയും ജില്ലാ കമ്മിറ്റി അംഗവുമായ രാജൻ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രാജേഷ് നെടുമ്പ്രം, അനീഷ് തേവർമല, എം.ജി.പ്രേംകുമാർ, സനോജ് സോമൻ എന്നിവർ പ്രസംഗിച്ചു.