പന്തളം : സർക്കാരിന്റെ ഗ്രാമീണ റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെന്നായ്ക്കുന്ന്- നടുവിനാൽപ്പടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ പ്രസിഡന്റ് റാഹേൽ , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീവിദ്യ, വിദ്യാധരപ്പണിക്കർ, പ്രീയാ ജ്യോതികുമാർ, വാർഡ് മെമ്പർ രഞ്ജിത്, കുടുംബശ്രീ അദ്ധ്യക്ഷ രാജി പ്രസാദ് എന്നിവർ സംസാരിച്ചു.