പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ 12, 14, 15 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലവിളപ്പടി മുതൽ പുത്തൻചന്ത വരെയുള്ള റോഡ് റീടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിജു വർഗീസ്, രമാ ജോഗീന്ദർ, അരവിന്ദ് ചന്ദ്രശേഖർ , അനന്തുബാലൻ, മുണ്ടപ്പള്ളി സുഭാഷ്, ശ്രീലേഖ , ഷെല്ലി ബേബി, രഞ്ചിത്ത് മിത്രപുരം, രാജൻ മോളേത്ത്, ഹരികുമാർ മലമേക്കര, ജിതിൻ തോമസ്, രാജേഷ് അച്ചോട്ട്, ഗീവർഗീസ് ജോസഫ്, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ്, രാജു സങ്കേതം, ജേക്കബ് കാട്ടൂർ, ഗോപി ചാങ്ങേലി, റജി കാസിം, ബിജു ചാങ്ങേലി, പാതാണി മോഹൻ, ബിജു മുണ്ടപ്പള്ളി, ജോയി, ശശി, ജയിംസ് കളവിള, നിസാർ ഫാത്തിമ, സജി കൊക്കാട്, സന്തോഷ് എന്നിൽ പ്രസംഗിച്ചു.