88
മുളക്കുഴ പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ സപ്ലിമെൻറ് നാട്ടുപെരുമയുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് എൽ.ഡി.എഫ് നയിക്കുന്ന ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ സപ്ലിമെന്റ് നാട്ടുപെരുമയുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബീന ചിറമേൽ,​ കെ.പി.പ്രദീപ്, മറിയക്കുട്ടി,എൻ. പത്മാകരൻ കെ.സി.ബി ജോയ്, സി .കെ.ബിനു കുമാർ,കെ.എസ് .ഗോപിനാഥൻ പിള്ള,കെ.എസ്. ഷിജു, ഇ.ടി. അനിൽകുമാർ ,കെ.എസ് ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.