db
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസന്ന രമേഷൻ , കെ.എം. സലിം, എസ്. ജയന്തി, ടി.സി. സുനിൽകുമാർ, വി.എസ്. ലക്ഷ്മി, പി. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. 11ന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും.