ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി.ആറാട്ട് ബുധനാഴ്ച്ച രാവിലെ 7ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണിത്. മൺറോ സായിപ്പ് നടയ്ക്കുവച്ച സ്വർണക്കാപ്പ്, ഓഢ്യാണം, പനം തണ്ടൻ വളകൾ എന്നിവ ദേവിക്ക് വർഷത്തിൽ ഒരിക്കൽ ചാർത്തുന്നത് ഈ ദിവസമാണ്. കൂടാതെ മഹാദേവന്റെ സ്വർണനിലയങ്കിയും എഴുന്നെള്ളിക്കും.ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. -