photo

കോന്നി : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിലെ അങ്കണവാടിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ .യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത്‌ എൻജിനിയറിംഗ് വിഭാഗമാണ് പ്രവൃത്തിയുടെ നിർവഹണം നടത്തുന്നത്. 550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അങ്കണവാടിയിൽ ക്ലാസ് റൂം, അടുക്കള, സ്റ്റോർ റൂം, ശുചീമുറി എന്നിവയാണ് ഒരുക്കുന്നത്. ഭൂമിയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്‌ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. .