07-kadammanitta
കടമ്മനിട്ട രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ കാവ്യനിർഝരിയുടെ സംഗമത്തിൽ പങ്കെടുത്തവർ

പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ കാവ്യനിർഝരിയുടെ സംഗമം നടന്നു. പി.എ ഹാഷിം അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ മണ്ഡപത്തിൽ കവിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും കൊച്ചുമകൾ അനഘ പാടിയ കടമ്മനിട്ടതന്നെ രചിച്ച പ്രാർത്ഥനാഗീതത്തോടെയുമാണ് തുടങ്ങിയത്. കാവ്യനിർഝരിയുടെ സെക്രട്ടറി അനൂപ് വള്ളിക്കോടൻ സ്വാഗതം പറഞ്ഞു. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി.കെ. പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു. കടമ്മനിട്ടയുടെ മകൾ ഡോ.എം ആർ ഗീതാദേവി മുഖ്യപ്രഭാഷണം നടത്തി. തുടർന്നു നടന്ന കവിയരങ്ങിൽ വിജു കടമ്മനിട്ട, ധന്യ ശങ്കരി, സന്തോഷ് പന്തളീയൻ, മനു തുമ്പമൺ, അനീഷ്. ടി.എൻ, അഭിലാഷ് പനിക്കുഴത്തിൽ, മോനിക്കുട്ടൻ കോന്നി, രാജൻ കടമ്മനിട്ട, , സുജിത് ശാസ്താംകുളങ്ങര, അനഘ, അനശ്വര, പി.എ ഹാഷിം, അനൂപ് വള്ളിക്കോടൻ, ഗംഗ ജി പണിക്കർ എന്നിവർ സംസാരിച്ചു.