പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ മേഖലയിലെ പ്രത്യേക ഇടപെടലുകളുടെ ഭാഗമായി നാറാണമ്മൂഴി സി.ഡി.എസിലെ അടിച്ചിപ്പുഴ ഉന്നതിയിൽ ഒരാഴ്ച നീളുന്ന സ്വയം പ്രതിരോധ പരിശീലനമായ തുനിവിന് സമാപനമായി. പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 3ന് അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10.30ന് സി.ഡി.എസ് ചെയർപേഴ്‌സൺ .ബിന്ദു നാരായണന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. കലാ സന്തോഷ് ചടങ്ങിന് നേതൃത്വം വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലഞ്ചിത സ്വാഗതം ആശംസിച്ചു. സ്‌നേഹിത സർവീസ് പ്രൈവൈഡറും റാന്നി ബ്ലോക്ക് ജൻഡർ ചുമതലയുള്ള റസിയ പ്രോഗ്രാം വിശദീകരണം നടത്തി. ധീരം മാസ്റ്റർ പരിശീലകരായ കുമാരി ശില്പ അന്ന ഏബ്രഹാം, കുമാരി മഞ്ചു എം.എന്നിവരുടെ നേതൃത്വത്തിൽ ഉന്നതിയിൽ നിന്നും തിരഞ്ഞെടുത്ത 12 അംഗങ്ങൾക്ക് പരിശീലനം നൽകി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ തോമസ് ജോർജ് , വാർഡ് മെമ്പർ അനിയൻ പി.സി, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം രാജപ്പൻ, അസിസ്റ്റന്റ് എക്‌സൈസ് ഓഫീസർ ബിനു ഫിലിപ്പ്, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജ പി.ആർ എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗങ്ങൾ, എ.ഡി എസ് അംഗങ്ങൾ ഉൾപ്പെടെ 45 പേർ പങ്കെടുത്തു.