
പത്തനംതിട്ട: സിൽവർ ജൂബിലി വർഷത്തിൽ കേരള മദ്യവർജ്ജന ബോധവത്കരണ സമിതി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകും. ഒക്ടോബർ 11 ന് ആലുവയിൽ സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന പ്രവർത്തക സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 10ന് ആലുവ അന്നപൂർണ്ണ ഹോട്ടൽ ഒാഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സംസ്ഥാന രക്ഷാധികാരി ഡോ. തോളൂർ ശശിധരൻ തൃശൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് മുഖ്യപ്രഭാഷണം നടത്തും. 12 ന് ക്യാമ്പ് സമാപിക്കും.