കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 4, 5 തീയതികളിലായി നടന്നുവന്നിരുന്ന കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലീഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജോ പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയ് ഫിലിപ്പ്, ഗീതു മുരളി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡന്റ് സാലി ഫിലിപ്പ് വിതരണം ചെയ്തു.