കോന്നി: വീട്ടിലേക്ക് കാട്ടുപന്നികൾ ഓടിക്കയറയത് പരിഭ്രാന്തി സൃഷ്ടിച്ചു. കൂടൽ, ഗാന്ധി ജംഗ്ഷൻ, ജി ജോണിന്റെ വീട്ടിലേക്കാണ് ഞായറാഴ്ച രാവിലെ 7.30ന് കാട്ടുപന്നികൾ ഓടി കയറിയത്. രാവിലെ പത്രം എടുക്കാനായി ജോൺ ഗേറ്റ് തുറന്നശേഷം ഒരു പാളി മാത്രം ചാരി. തുടർന്ന് വീട്ടുകാർ വലിയ ശബ്ദം കേട്ടപ്പോഴാണ് ഗേറ്റിന്റെ ചാരാതിരുന്ന പാളികൾക്കിടയിലൂടെ കാട്ടുപന്നികൾ വീട്ടിലേക്ക് ഓടിക്കയറുന്നത് കണ്ടത്. തടി കസേര കൊണ്ട് ഗൃഹനാഥൻ കാട്ടുപന്നികളെ പ്രതിരോധിച്ചതിനാൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം വീട്ടിൽ രണ്ട് കൊച്ചു കുട്ടികൾ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കാട്ടുപന്നികൾ പുറത്തേക്ക് പോയി.