ചെങ്ങന്നൂർ ' കൊല്ലകടവ് കടയിക്കാട് നല്ലവീട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ എട്ടാമത് ഭാഗവത സപ്താഹ ജന്താനയജ്ഞം ആരംഭിച്ചു. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം,ആറു മുതൽ വിശേഷാൽ പൂജകൾ, 6.15ന് ആരതി, 6.30ന് , വിഷ്‌ണുസഹസ്രനാമജപം തുടർന്ന് ഗ്രന്ഥപൂജ, കീർത്തനാലപനം, ഭാഗവതപാരായണം, തുടർന്ന് നവഗ്രഹപൂജ, കുചേലാഗമന പൂജ, ആചാര്യപ്രഭാഷണം. ഒന്നിന് അന്നദാനം.വൈകിട്ട് അഞ്ചിന് മാതൃപൂജ ,6.30ന് ദീപാരാധന ,തുടർന്ന് പ്രഭാഷണം, ഭജനമഞ്ജലി ദീപാരാധന, മംഗളാരതി നാളെ രാവിലെ 5.30ന് ഗണപതിഹോമം,6മുതൽ വിശേഷാൽ പൂജകൾ ആരതി, വിഷ്‌ണുസഹസ്രനാമജപം തുടർന്ന് ഗ്രന്ഥപൂജ, കീർത്തനാലാപനം ഭാഗവതപാരായണം, 10ന് ശ്രീകൃഷ്‌ണ സ്വധാമപ്രാപ്‌തി, 11ന് ശുകപൂജ, ഉച്ചയ്ക്ക് 12ന് ആചാര്യപ്രഭാഷണം തുടർന്ന് സമൂഹസദ്യ 3ന് പരായണ സമർപ്പണം, അവഭ്യതസ്ന‌ാന ഘോഷയാത്ര വൈകിട്ട് 4.30ന് യജ്ഞസമർപ്പണം, ആചാര്യദക്ഷിണ, ദീപഉദ്യാസനം ദീപസമർപ്പണം,യജ്ഞപ്രസാദവിതരണം.