v

കോഴഞ്ചേരി: പ്ലാസ്റ്റിക് മാലിന്യ വിപത്തിനെതിരെ വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജിയൻ നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വം വിശുദ്ധം പരിപാടി 9ന് വൈകിട്ട് 3.30ന് ഇടയാറന്മുള വൈ. എം. സി. എ. ഹാളിൽ നടക്കും. സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ്‌ തോമസ് ഉദ്ഘാടനം ചെയ്യും. സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള അദ്ധ്യക്ഷത വഹിക്കും. ആറന്മുള ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങങ്ങളെ ഓണപ്പുടവയും ശുചീകരണസാമഗ്രകളും നൽകി ആദരിക്കും. വൈ. എം. സി. എ. റീജൻ ചെയർമാന് സ്വീകരണം നൽകും.