പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പ്രക്കാനം ശാഖയുടെ നേതൃത്വത്തിൽ കുഴിലേത്ത് ഭാഗം കേന്ദ്രീകരിച്ച് രൂപീകരിച്ച ' ഗുരുദേവ' കുടുംബയോഗം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ജി.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ , യൂണിയൻ കമ്മിറ്റി മെമ്പർ അഡ്വ.പി.സി.ഹരി, ശാഖാ സെക്രട്ടറി കെ.സദാശിവൻ , വൈസ് പ്രസിഡന്റ് തുളസി വിശ്വം, സുനിൽ നെടുംപറമ്പിൽ , സാംബശിവൻ കല്ലുംപുറത്ത്, രമാ സദാശിവൻ എന്നിവർ പ്രസംഗിച്ചു.