07-silpasala
കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മേധാവി പ്രൊ (ഡോ ).പി .എൻ .ഹരികുമാർ ഭദ്ര ദീപം തെളിയിച്ച് ശില്പ ശാല ഉദ്ഘാടനം ചെയ്യുന്നു

കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി സർവകാല ,കോളേജ് വികസന സമിതിയുമായി സഹകരിച്ച് ദ്വിദിന ശില്പ ശാലനടത്തി. പത്തനാപുരം സെന്റ്. സ്റ്റീഫൻസ് കോളേജ് കൊമേഴ്സ് വിഭാഗവുമായി സഹകരിച്ചാണ് ദ്വിദിന ശില്പ ശാലയും സെമിനാറും നത്തിയത്. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ.പി .എൻ .ഹരികുമാർ ശില്പ ശാല ഉദ്ഘാടനം ചെയ്തു. യു.ജി സി എമിരിറെസ് പ്രൊഫസറും എസ്.എൻ ട്രസ്റ്റ് സ്‌പെഷ്യൽ ഓഫീസറുമായ ഡോ.ആർ.രവീന്ദ്രൻ അനുമോദന പ്രഭാഷണം നടത്തി . പ്രിൻസിപ്പൽ പ്രൊഫ. കിഷോർ കുമാർ ബി.എസ് അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, മാനേജുമെന്റ് പ്രതിനിധി ഡി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കൊമേഴ്സ് വിഭാഗം മേധാവിയും ശില്പ ശാല കോർഡിനേറ്ററുമായ ഡോ.അജിത് .പി എസ് സ്വാഗതവും ,ഡോ.അമിത എസ് നന്ദിയും പറഞ്ഞു.