തിരുവല്ല : മാർത്തോമ കോളേജ് ഫിസിക്സ് വിഭാഗം ഗവേഷണകേന്ദ്രത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അൾട്രാഫാസ്റ്റ് സ്റ്റഡീസ് കേന്ദ്രം ഡയറക്ടർ പ്രൊഫ. ഡോ. നന്ദകുമാർ കളരിക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി.കെ. അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് ഫാക്കൽറ്റി ഡോ. അഞ്ജു കെ. നായർ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ.എയ്ഞ്ചൽ സൂസൻ ചെറിയാൻ, പ്രൊഫ.ഡോ. സാമുവൽ മാത്യു, കോളേജ് ട്രഷറർ തോമസ് കോശി, ഡോ.നോബിൾ പി.എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഗവേഷണ കേന്ദ്രത്തിൽ നിന്ന് പിഎച്ച്.ഡി നേടിയവരെ ആദരിച്ചു. വാചികാവതരണ, പ്രബന്ധാവതരണ മത്സരവിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു.