തിരുവല്ല : കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ പരിഹരിക്കുന്നതിന് ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. തിരുമൂലപുരം സെൻസോറിയ സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ കണ്ടെത്താനുള്ള സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ഫെമി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ അനീഷ് മോഹൻ, റവ.മാത്യൂസ് കുരുവിള എരിത്തിപാട്ട്, സുബിൻ നീറുംപ്ലാക്കൽ, ബിബിൻ മാമ്മൻ, ഷാജിമോൻ കാവനാൽ, കുര്യൻ ജേക്കബ്, അലക്സ് കാവനാൽ എന്നിവർ പ്രസംഗിച്ചു.