തിരുവല്ല : വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേള പെരിങ്ങര പി.എം.വി.ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അശ്വതി രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ വി.കെ. മിനികുമാരി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി വിഷ്ണുനമ്പൂതിരി, പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ.ഡി, റിറ്റി ചെറിയാൻ, പത്മജ ദേവി, ചിത്ര, ഷെൽട്ടൻ വി.റാഫേൽ, തോമസ്, ജെനി ജോസ് എന്നിവർ പ്രസംഗിച്ചു. കായികമേള നാളെ സമാപിക്കും.