lite
പുതിയ വെളിച്ച സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചെയ്ത് സംസാരിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്. ഒപ്പം ജനപ്രതിനിധികളും, നാട്ടുകാരും

അത്തിക്കയം: ശബരിമല ഇടത്താവളത്തോട് ചേർന്നുള്ള അത്തിക്കയം പാലത്തിൽ ഇനി സ്ഥിരമായി വെളിച്ചമെത്തും. കഴിഞ്ഞ മണ്ഡലകാലത്ത് വൈദ്യുതി വകുപ്പ് താത്കാലിക വെളിച്ച സംവിധാനത്തിനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച സ്ഥിരം വെളിച്ച സംവിധാനം ഒരുക്കാനുള്ള പദ്ധതി യാഥാർത്ഥ്യമായി. സംസ്ഥാന ടെക്നിക്കൽ കമ്മിറ്റിയുടെ അടക്കം അനുമതി വാങ്ങിയാണ് സുപ്രധാനമായ ഈ പദ്ധതി പൂർത്തിയാക്കിയത്.പുതിയ വെളിച്ച സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഓമന പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, സിബി താഴത്തില്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ജോർജ്ജ്, സാംജി ഇടമുറി, റോസമ്മ വർഗീസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഷിബു തോണിക്കടവിൽ, മറ്റ് നേതാക്കളായ ജോർജ്ജ് ജോസഫ്, എ.കെ. ലാലു, ജയിംസ് കക്കാട്ട്കുഴി, രാജേന്ദ്രൻ, ജയിംസ് രാമനാട്ട്, ഡി. ഷാജി, സുനിൽ യമുന എന്നിവർ സംസാരിച്ചു.