കോന്നി: ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ്, സ്കൂൾ ഇക്കോ ക്ലബ്, സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ പഠന ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. വനപ്രദേശങ്ങളിൽ മലമുകളിലും, ചോലക്കാടുകളിലും പുൽമേടുകളിലുമായി മാത്രം കാണപ്പെടുന്ന പോരുക്കിളി, കരിച്ചെമ്പൻ പാറ്റ പിടിയൻ, സന്ധ്യക്കിളി, ചിലൂചിലപ്പൻ, മരപ്രാവ്, മലവരമ്പൻ, മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ എന്നിവയുടെ വിവിധ ചിത്രങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. കോന്നി ഡി.എഫ്.ഒ ആയുഷ്കുമാർ കോറി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പേരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി നിരീക്ഷകൻ പി.കെ ഉത്തമൻ, പ്രിൻസിപ്പൽ ജി.സന്തോഷ്, ഹെഡ്മിസ്ട്രസ് ഷെഫിൻ, പരിസ്ഥിതി പ്രവർത്തകരായ ഇ.പി അനിൽ കുമാർ, സലിൽ വയലത്തല അദ്ധ്യാപകരായ കെ.എസ് സൗമ്യ, ആർ.ശ്രീജ, സൗമ്യ കെ.നായർ, സ്കൂൾ ലീഡർ അനന്തലക്ഷ്മി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.