പത്തനംതിട്ട: കോൺഗ്രസ് ചെന്നീർക്കര മണ്ഡലം പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ വാരാചരണം നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിക്കുന്ന ചടങ്ങ് ഡി.സി.സി അംഗം ഏബ്രഹാം വി. ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് വിശ്വേശര പണിക്കർ, സെക്രട്ടറി സജീവ്കുമാർ, മുൻ പഞ്ചായത്തംഗം പി.എസ് അമ്മിണി, ഷിബു മാത്യു, റെജി ചക്കാലയിൽ, ജോസ് വി ജോസ്, ജോസ് ആലുനിൽക്കുന്നതിൽ എന്നിവർ നേതൃത്വം നൽകി.