
റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ടെൻഡർ ചെയ്തതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 4 അങ്കണവാടി കെട്ടിടങ്ങൾ, 2 റോഡുകൾ, 14 മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവയുടെ 1.12 കോടി രൂപയുടെ നിർമ്മാണമാണ് ടെൻഡർ ചെയ്തിരിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവയ്ക്കുള്ള പണം അനുവദിച്ചിരിക്കുന്നത്. അങ്കണവാടികൾക്ക് 16 ലക്ഷം രൂപ വീതം 64 ലക്ഷം രൂപയും റോഡുകൾക്ക് പത്ത് ലക്ഷം രൂപ വീതം 20 ലക്ഷം രൂപയും മിനിസ്റ്റർ ലൈറ്റുകൾക്ക് 28 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
അയിരൂർ പഞ്ചായത്ത് വാർഡ് 12 അങ്കണവാടി (നമ്പർ 76) കെട്ടിടം , വാർഡ് 13 അങ്കണവാടി (നമ്പർ 75 ) കെട്ടിടം,റാന്നി പഞ്ചായത്ത് പുതുശ്ശേരി മല അങ്കണവാടി (നമ്പർ 14) കെട്ടിടം,വെച്ചൂച്ചിറ പഞ്ചായത്ത് എണ്ണൂറാം വയൽ അങ്കണവാടി കെട്ടിടം കൊറ്റനാട് പഞ്ചായത്തിലെ കരിയംപ്ലാവ് - ചുട്ടുമൺ റോഡ് , റാന്നി പഞ്ചായത്തിലെ വെട്ടിമേപ്രത്തുപടി - കല്ലുങ്കൽ പടി -കുഴിമണ്ണിൽ പടി - ചിറ്റേടത്ത് പടി റോഡ് എന്നിവ ഉൾപ്പെടെ ഉള്ളവയ്ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്