11
പാണ്ടവൻപാറ -കല്ലു വരമ്പ്- കാട്ടിൽ പടി റോഡ് തകർന്ന നിലയിൽ

ചെങ്ങന്നൂർ: പാണ്ടവൻ പാറ – കല്ലുവരമ്പ് – കാട്ടിൽ പടി റോഡ് (ചെങ്ങന്നൂർ മുനിസിപ്പാലിറ്റി 22 ാം വാർഡ് ) തകന്നു തരിപ്പണമായിട്ടും അധികൃതർ അനങ്ങാപ്പാറനയം തുടരുന്നു.

ദിവസേന നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ചെറിയ മഴയിലും റോഡ് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് റോഡ്. നാലു വർഷം മുൻപ് കിഫ്ബിയുടെ ജലപദ്ധതിക്കായി കുഴിച്ചിട്ട പൈപ്പ് നിർമ്മാണം കഴിഞ്ഞതിന് ശേഷമാണ് റോഡിന്റെ തകർച്ച കൂടുതലായത്. നിരവധി അപകടങ്ങൾ ഇതിനൊടകം തന്നെ സംഭവിച്ചിട്ടുണ്ട്. ടാറിംഗ് ഇളകി റോഡിൽ കുഴിമാത്രമാണ് ഉള്ളത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ മിറ്റിൽച്ചീളുകൾ തെറിച്ച് കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത് പതിവാണ്. കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. റോഡിന്റെ അറ്റകുറ്റപ്പണിനടത്തി സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. റോഡ് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

പ്രദേശവാസികളുടെ ആവശ്യം

1. പാണ്ടവൻ പാറ, എസ്.എൻ.ഡി.പി ഗുരുമന്ദിരം റോഡുകളുടെ അടിയന്തര ടാറിംഗ്

2. കല്ലുവരമ്പ് – മാലക്കടവ് റോഡിന് സംരക്ഷണ ഭിത്തി

3. ജലം കുത്തിയ കുഴികൾ അടച്ച് സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കുക

............................

"ഇവിടെ റോഡില്ല, പകരം കുഴികളുണ്ട്. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുൾ പേടിയാണ്. അധികൃതർഇടപെട്ട് റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം.

സുരേഷ് കുമാർ കെ.ബി

(പ്രദേശവാസി)

......................................................

പാണ്ടവൻ പാറ – കല്ലുവരമ്പ് – കാട്ടിൽ പടി റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കും.

വി.എസ് സവിത

(വാർഡ് കൗൺസിലർ)​