തിരുവല്ല : ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെ സ്വാമി ഉദിത് ചൈതന്യ യജ്ഞാചാര്യനായി നടക്കുന്ന സത്രസ്മൃതി ഭാഗവതസപ്താഹ മഹായജ്ഞത്തിന്റെ മുന്നോടിയായി നടത്തിയ മാതൃസമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മേൽശാന്തി ടി.ജി.ശങ്കരൻ നമ്പൂതിരി ഭദ്രദീപ പ്രോജ്വലനം നിർവഹിച്ചു. മാതൃസമിതി ചെയർപേഴ്സൺ അനിത നായർ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, കടപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, നഗരസഭാംഗങ്ങളായ ബിന്ദു ജയകുമാർ, ഗംഗ രാധാകൃഷ്ണൻ, മിനി പ്രസാദ്, റീന വിശാൽ, പൂജ ജയൻ, മതിൽഭാഗം യു.പി.ജി.സ്‌കൂൾ പ്രഥമാദ്ധ്യാപിക ആർ.നിജ, കല മാധവൻ നമ്പൂതിരി, ലക്ഷ്മി പ്രസന്നൻ, അജിത സുന്ദർരാജ്, ജെ.മാലതി, കൺവീനർമാരായ വാസന്തി രാജൻ, വസന്ത രാജൻ, ഗീത ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.