അടൂർ : അടൂർ ബൈപ്പാസിൽ വട്ടത്തറപ്പടിയിൽ സിഗ്നൽ ലൈറ്റ് പോസ്റ്റ് സ്ഥാപിക്കുവാൻ വേണ്ടി അശാസ്‌ത്രീയമാണെന്ന ആക്ഷേപം ശക്തമാകുന്നു. അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും വട്ടത്തറപ്പടിയിൽ വന്നിറങ്ങുന്ന റോഡിന്റെ മൂലയ്ക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സിഗ്നൽ ലൈറ്റ് പോസ്റ്റിനു വേണ്ടി എടുക്കുന്ന കുഴിയാണ് കെണിയായിരിക്കുന്നത്, ഇവിടെ മൂലയ്ക്ക് പോസ്റ്റ് സ്ഥാപിക്കാൻ ആവശ്യം പോലെ സ്ഥലം ഉള്ളപ്പോൾ എന്തിനാണ് റോഡിലോട്ട് ഇറക്കി പോസ്റ്റ് സ്ഥാപിക്കാൻ കുഴിയെടുക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇപ്പോഴെടുത്ത കുഴിയിൽ പോസ്റ്റ് സ്ഥാപിച്ചാൽ റോഡിലെ വളവു തിരിഞ്ഞു കയറുമ്പോൾ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. സൗകര്യപ്രദമായ രീതിയിൽ പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.