കുറ്റൂർ : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയപോഷകമാസാചാരണത്തിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്തിന്റെ ഹെൽത്തി ബേബി ഷോയും കുറ്റൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫ.സംഗീത ജിതിൻ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരചാലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിനു തോമ്പുംകുഴി, വിശാഖ് വെൺപാല, രാജലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ ,അംഗങ്ങളായ എൻ .ടി .എബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, ടി. കെ പ്രസന്നകുമാർ, ശ്രീവല്ലഭൻ നായർ, സി.ഡി.പി.ഒ. സ്മിത ജി.എൻ, സൂപ്രവൈസർ ബേനസിർ മീരാൻ, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു.സി, ശ്യാമള ദേവി എന്നിവർ പ്രസംഗിച്ചു.