മല്ലപ്പള്ളി: കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് രോഗിയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി രണ്ടിന് മല്ലപ്പള്ളി ഖാദി പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ അശുപത്രിയിൽ രോഗിയുമായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. സാരമായ പരിക്കേറ്റ കാർ യാത്രക്കാരനെ മല്ലപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മല്ലപ്പള്ളി - കോട്ടയം റോഡിലെ പെട്രോൾ പമ്പിന് മുമ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 9.45 നായിരുന്നു അപകടം. സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് നിസാര പരിക്കേറ്റു. വൺവേ റോഡിൽ നിന്ന് വന്ന കാറും പ്രധാന റോഡിലൂടെ വന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.