
പന്തളം: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള സി ഐ .റ്റിയു പത്തനംതിട്ട ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് വി ആർ സുലോചനന്റെ അദ്ധ്യക്ഷതയിൽ സി.ഐ. റ്റി.യു ജില്ലാ വൈസ് പ്രസിഡന്റ് സക്കീർ അലങ്കാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ രാജൻ റാവുത്തർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നെജീബ് ചുങ്കപ്പാറ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കുമാർ , ഷോപ്‌സ് യൂണിയൻ സി.ഐ. റ്റി.യു സംസ്ഥാന കമ്മറ്റി അംഗം എസ് കൃഷ്ണകുമാർ , പ്രമോദ് കണ്ണങ്കര, എം റജി എന്നിവർ സംസാരിച്ചു.